HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ഗ്യാസ് സിലിണ്ടര്‍ മോഷണം പോയതായി പരാതി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഗ്യാസ് കുറ്റി കള്ളന്‍ കൊണ്ടുപോയത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചാലയിലെ ഹോട്ടലില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷണം പോയതായി പരാതി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഗ്യാസ് കുറ്റി കള്ളന്‍ കൊണ്ടുപോയത്. നിറയെ ഗ്യാസ് ഉണ്ടായിരുന്ന സിലിണ്ടറാണ് കള്ളന്‍ മോഷ്ടിച്ചത്. പകുതി നിറച്ച രണ്ട് ഗ്യാസ് അവിടെ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അതെടുത്തില്ല. 

മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കള്ളത്തോക്കാല്‍ ഉപയോഗിച്ചാണ് കള്ളന്‍ ഹോട്ടല്‍ തുറന്നത്. ഹോട്ടലിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് കള്ളന്‍ ഹോട്ടലില്‍ കടന്നത്.  ക്യാമറ കണ്ടതോടെ ചാക്ക് ഉപയോഗിച്ച് തല മൂടി. ഹോട്ടലില്‍ ഇന്‍വെര്‍ട്ടര്‍ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് വൈദ്യുതി പോയിട്ടും സി.സി.ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു. 

വെളുപ്പിനെ എത്തിയപ്പോഴാണ് ലൈറ്റില്ലെന്ന് കണ്ടതും ഫ്യൂസൂരിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതുമെന്ന് ഹോട്ടലുടമ പറഞ്ഞു. അതേസമയം, ഹോട്ടലിനെ കുറിച്ച് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് സംശയം. സംഭവത്തില്‍ ഫോര്‍ട്ട് പൊലിസിന് പരാതി നല്‍കി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Previous Post Next Post