HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പാചക വാതക പ്രതിസന്ധി; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.

പാചക വാതക പ്രതിസന്ധി; മുഖ്യമന്ത്രി  അടിയന്തര യോഗം വിളിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായിരിക്കെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകീട്ടാണ് യോഗം വിളിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്താകെയുണ്ടായ പാചകവാകത പ്രതിസന്ധിയെ വളരെ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ ദൗര്‍ലഭ്യം മൂലം സംസ്ഥാനത്തേയും പല ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ആശുപത്രിക്കും മറ്റും മുന്‍ഗണന നല്‍കാനും ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യേണ്ടെന്നും കമ്പനികള്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശവും നല്‍കിയതോടെ ഹോട്ടല്‍ മേഖലയില്‍ കടുത്ത അരക്ഷിതാവസ്ഥയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 

സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി സംസ്ഥാനം കേന്ദ്രത്തിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വിവിധ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കും. പാചകവാതക സിലിണ്ടറുകളുടെ മതിയായ ലഭ്യത ഉറപ്പാക്കണം, പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കണം, ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നില്‍വച്ചിരുന്നത്.

അതേസമയം രാജ്യത്തെ എല്‍പിജി പ്രതിസന്ധി ലോക്‌സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹഹം ലോക്‌സഭയില്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി സഭയില്‍ പറഞ്ഞു. ഇന്ത്യ ബദല്‍ മാര്‍ഗങ്ങളിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. 

Previous Post Next Post