കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. കുറുവങ്ങാടാണ് അപകടം ഉണ്ടായത്. ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ 2.30നായിരുന്നു അപകടം സംഭവിച്ചത്.
കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ് ഇവർ. മൂന്നുപേരും സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.