HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​റിയാദിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

​റിയാദിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

​റിയാദ്: സൗദി അറേബ്യയിലെ മജ്‌മഅയിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനഃപാടൻ ശ്രീജിത്ത് (45) ആണ് മരിച്ചത്.
​വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർ നിയമനടപടികൾക്കായി മൃതദേഹം നിലവിൽ മജ്‌മഅ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദു കുട്ടിയാണ് പിതാവ്, മാതാവ്: ജാനകി, ഭാര്യ: രമ്യ.
​മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ മജ്‌മഅ കെ.എം.സി.സി പ്രവർത്തകരായ മുസ്‌തഫ മങ്കട, നൗഷാദ് നിലമ്പൂർ, ജെംഷി മുസ്‌ലിയാരങ്ങാടി എന്നിവർ ആവശ്യമായ സഹായങ്ങളുമായി സജീവമായി രംഗത്തുണ്ട്

Previous Post Next Post