HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കാസർഗോഡ് വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണ അന്ത്യം.

 കാസർഗോഡ് വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണ അന്ത്യം.

കാസര്‍കോട് :ചിത്താരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു മലപ്പുറം ഒഴുകൂർ സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം ഒഴുകൂര്‍ നെരവത്ത് പാലിത്തളത്തിൽ പുളിക്കൽ അഖിലേഷ് (38) ആണ് മരിച്ചത്. പരേതനായ ശങ്കരന്റെയും സുശീലയുടെയും മകനാണ്. സഹോദരന്‍ അമൃതേഷ്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മഞ്ചേരി നറുകരയിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 9ന് മലപ്പുറം മുണ്ടുപറമ്പ് ശ്മശാനത്തില്‍ സംസ്‌കരിക്കും.
Previous Post Next Post