HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

സി.എ പരീക്ഷയിൽ അഖിലേന്ത്യാ രണ്ടാം റാങ്ക്: ഫാത്തിമ ഷഹ്സയെ മങ്കട മണ്ഡലം എം.എസ്.എഫ് ആദരിച്ചു

സി.എ പരീക്ഷയിൽ അഖിലേന്ത്യാ രണ്ടാം റാങ്ക്: ഫാത്തിമ ഷഹ്സയെ മങ്കട മണ്ഡലം എം.എസ്.എഫ് ആദരിച്ചു.

മങ്കട: ആൾ ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടിങ് ഇന്റർ മീഡിയേറ്റ് പരീക്ഷയിൽ ആൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ഫാത്തിമ ഷഹ്സ കെ യെ മങ്കട മണ്ഡലം എം എസ് എഫ് കമ്മറ്റി ആദരിച്ചു. മങ്കട നിയോജക മണ്ഡലം എം എൽ എ മഞ്ഞളാം കുഴി അലി ഉപഹാരം കൈമാറി.
​അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷബീർ കറുമുക്കിൽ, അങ്ങാടിപ്പുറം മുസ്ലിം ലീഗ് പ്രസിഡണ്ട് അബൂ താഹിർ തങ്ങൾ, എം എസ് എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് അജ്മൽ മങ്കട, സെക്രട്ടറി നിസാർ പാങ്ങ്, ടി. എം എസ് എഫ് ജില്ലാ ഭാരവാഹി ആഷിക്ക് പാതാരി, ഭാരവാഹികളായ മുബഷിർ രാമപുരം, ഷാഫി മങ്കട, മുസ്തഫ മിനാർകുഴി, റഹൂഫ് സി പി, ഹിഷാം കെ, മുർഷിദ് പാങ്‌, യാസിർ കുഴിക്കാട്ടിൽ, ഷാബിൻ ടി എന്നിവർ പങ്കെടുത്തു.

Previous Post Next Post