HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മദ്രസാവിദ്യാര്‍ഥികളെ പഞ്ചായത്തംഗം അനുമോദിച്ചു

മദ്രസാവിദ്യാര്‍ഥികളെ പഞ്ചായത്തംഗം അനുമോദിച്ചു

കോഡൂര്‍: താണിക്കല്‍ ശംസുല്‍ഉലൂം മദ്രസയിലെ ഉന്നതവിജയികളായ വിദ്യാര്‍ഥി പ്രതിഭകളെ ഗ്രാമപ്പഞ്ചായത്തംഗം ഉപഹാരം നല്‍കി അനുമോദിച്ചു. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പൊതുപരീക്ഷയില്‍ അഞ്ച്, ഏഴ്, 10 ക്ലാസ്സുകളില്‍ ടോപ് പ്ലസ്, ഡിസ്റ്റിങ്ഷന്‍ ഉള്‍പ്പെടെ നേടി ഉന്നത വിജയികളായ വിദ്യാര്‍ഥികളെയാണ് വാര്‍ഡംഗം തറയില്‍ യൂസുഫ് മാനു അനുമോദിച്ചത്.
മദ്രസയില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപകന്‍ സഈദ് സഖാഫി മണ്ണാര്‍ക്കാട് ഉള്‍പ്പെടെയുള്ള അധ്യാപകരും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.
Previous Post Next Post