HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ചത്ത കോഴികൾ സൂക്ഷിച്ചതായി പരാതി; ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടാൻ നടപടി

ചത്ത കോഴികൾ സൂക്ഷിച്ചതായി പരാതി; ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടാൻ നടപടി

കോട്ടക്കൽ: ഇന്ത്യനൂരിൽ പ്രവർത്തിക്കുന്ന എൻ കെ ചിക്കൻ സ്റ്റാളിൽ ചത്ത കോഴികളെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് കോട്ടക്കൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഇന്നലെ (2026 മാർച്ച് 7) യാണ് പരിശോധന നടത്തിയത്.പരിശോധനയിൽ ഏകദേശം 25 പെട്ടികളിലായി നിരവധി കോഴികൾ ചത്തതും പുഴുവരുന്ന നിലയിലുമാണ് കണ്ടെത്തിയത്.

 പൊതുജനാരോഗ്യത്തിന് ഭീഷണിയായ സാഹചര്യമാണ് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകി അടച്ചുപൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചു.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ആഷ്‌ലിൻ ഡിസിൽവയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപയും ഹനീനയും പരിശോധനയിൽ പങ്കെടുത്തു.
Previous Post Next Post