HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മുതിർന്ന പൗരൻമാരെ തേടി വീടുകളിലേക്ക് സന്ദേശവുമായി ക്യാംപയിൻ നടത്തി

മുതിർന്ന പൗരൻമാരെ തേടി വീടുകളിലേക്ക് സന്ദേശവുമായി ക്യാംപയിൻ നടത്തി.

കോഡൂർ : മുതിർന്ന പൗരൻമാരെ തേടി വീടുകളിലേക്ക് എന്ന സന്ദേശവുമായി കാച്ചടി പറമ്പിൽ  ഹൗസ് ക്യാംപയിൻ നടത്തി . പി കെ മുജീബിന് അഞ്ച് ഇന്ദിരാ ഗ്യാരൻ്റിയുടെ ബ്രോഷർ കൊടുത്ത് മലപ്പുറം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എം പി ഒറീസ്സ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഞ്ച് ഇന്ദിരാ ഗ്യാരണ്ടിയിൽ മുതിർന്ന പൗരൻമാർക്ക് ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങൾ വിശദീകരിച്ചാണ് മുതിർന്ന പൗരൻമാരെ നേരിൽ കണ്ട്  മലപ്പുറം നിയോജക മണ്ഡലം യുഡിഎഫ്  സ്ഥാനാർത്ഥിപി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ട് ചെയ്യണമെന്നഭ്യർത്ഥിച്ച് ഹൗസ്‌ക്യാം പയിൻ നടത്തിയത്. കൺവീനർ പി കെ മുജീബ്, കോഡൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് മുസ്‌തഫ സിപി, ജംഷാദ് കെ , ഷാജു കെ കെ  അജ്മൽ കല്ലായി വരിക്കോടൻ ജുമൈലനേതൃത്വം നൽകി. സ്ത്രീകൾക്ക് കെ എസ് ആർടി സിയിൽ സൗജന്യ യാത്ര, സാമൂഹ്യ സുരക്ഷ പെൻഷൻ മുവ്വായിരം രൂപയാക്കൽ, യുവജനങ്ങൾക്ക് ബിസിനസ് തുടങ്ങാൻ അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, ഇരുപത്തിയഞ്ച് ലക്ഷം രൂപ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് എന്നിവയും അഞ്ച് ഇന്ദിരാ ഗ്യാരണ്ടി യിൽ ഉൾപ്പെടുന്നവയാണ്
Previous Post Next Post