HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

അൻവർ ജയിച്ചാൽ വെറും എം.എൽ.എ അല്ല; ബേപ്പൂരിന് പ്രത്യേക സമ്മാനം” — വി.ഡി. സതീശന്റെ വൻപ്രഖ്യാപനം

അൻവർ ജയിച്ചാൽ വെറും എം.എൽ.എ അല്ല; ബേപ്പൂരിന് പ്രത്യേക സമ്മാനം” — വി.ഡി. സതീശന്റെ വൻപ്രഖ്യാപനം

ബേപ്പൂർ : തീപാറുന്ന തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ വൻ രാഷ്ട്രീയ സൂചനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് സ്ഥാനാർഥിയായ പി.വി. അൻവർ വിജയിച്ചാൽ അദ്ദേഹം വെറും എം.എൽ.എയായിരിക്കില്ലെന്നും, ബേപ്പൂർ മണ്ഡലത്തിന് പ്രത്യേക പ്രാധാന്യമുള്ള ‘സമ്മാനം’ ലഭിക്കുമെന്നുമാണ് സതീശൻ പ്രഖ്യാപിച്ചത്. പൂനൂർ ഓൺലൈൻ.

തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ അൻവറിന് ജനപിന്തുണ ശക്തമാണെന്നും, അദ്ദേഹത്തിന്റെ വിജയം മണ്ഡലത്തിന്റെ വികസനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും നിർണായകമാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.  

ഇത് മന്ത്രിസ്ഥാനം നൽകാനുള്ള സൂചനയാണെന്ന രാഷ്ട്രീയ വിലയിരുത്തലുകൾ ഇതിനകം ശക്തമായി ഉയരുന്നുണ്ട്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അൻവറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന സന്ദേശമാണ് പ്രസ്താവനയിലൂടെ നൽകുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

ബേപ്പൂരിൽ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്നതിനിടെ ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പ് രംഗത്ത് വലിയ ചർച്ചകൾക്കും രാഷ്ട്രീയ ചൂടിനും വഴിവെച്ചിരിക്കുകയാണ്.  

 വോട്ടെടുപ്പ് അടുത്തെത്തുമ്പോൾ ബേപ്പൂർ രാഷ്ട്രീയത്തിൽ ഇനി കൂടുതൽ ആവേശകരമായ നീക്കങ്ങൾ പ്രതീക്ഷിക്കാം.


Previous Post Next Post