ഈസ്റ്റർ ദിനത്തിൽ സൗഹൃദം പുതുക്കി പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിലും കോൺവെൻ്റിലും സന്ദർശനം നടത്തി
മലപ്പുറം: ഈസ്റ്റർ ദിനത്തിൻ്റെ സന്തോഷവും സാഹോദര്യവും പങ്കുവെച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സന്ദർശനം. മലപ്പുറം സെൻ്റ് തോമസ് ഫൊറോന ദേവാലയം, സെൻ്റ് ജെമ്മാസ് കോൺവെൻ്റ് എന്നിവിടങ്ങളിലാണ് അദ്ദേഹം എത്തിയത്. സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിൽ എത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയെ ഫാദർ ബിജു ചെന്നിക്കരയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിശുദ്ധ കുർബാനയ്ക്കും പ്രാർത്ഥനകൾക്കുമായി എത്തിയ വിശ്വാസികളുമായി അദ്ദേഹം ഈസ്റ്റർ ആശംസകൾ കൈമാറി. സെൻ്റ് തോമസ് ദേവാലയവുമായുള്ള തൻ്റെ ദീർഘകാലത്തെ ആത്മബന്ധവും അദ്ദേഹം സന്ദർശന വേളയിൽ സ്മരിച്ചു. രാഷ്ട്രീയ ജീവിതത്തിന് അപ്പുറം വ്യക്തിപരമായ സൗഹൃദങ്ങൾ ഈ ദേവാലയവുമായി ഉണ്ടെന്നും അത് പുതുക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ദിനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ ഖാദർ മേൽമുറി, ഹാരിസ് ആമിയൻ
എന്നിവർ കൂടെയുണ്ടായിരുന്നു.
തുടർന്ന് സെൻ്റ് ജെമ്മാസ് കോൺവെൻ്റിലും എത്തിയ അദ്ദേഹം അവിടെയുള്ളവരോടൊപ്പം സമയം ചിലവഴിച്ചു. തൻ്റെ മകൾ പഠനം നടത്തിയ സെൻ്റ് ജെമ്മാസ് സ്കൂളിലെ ഓർമകളും അന്ന് പി.ടി.എയിൽ പ്രവർത്തിയു അനുഭവങ്ങളും അദ്ദേഹം ഓർത്തെടുത്തു.
മാനേജർ സിസ്റ്റർ കെ വി ലൂസിയുടെ നേതൃത്വത്തിൽ
സ്വീകരിച്ചു.
മണ്ഡലം യു ഡി എഫ് നേതാക്കളായ പി സി വേലായുധൻകുട്ടി, പി എ സലാം,
ഹാരിസ് ആമിയൻ, എ എം അബൂബക്കർ
തുടങ്ങിയവർ
ഒപ്പമുണ്ടായിരുന്നു.