ഗാര്‍ഹിക പീഡനവും ലഹരിയുടെ വിപത്തും: വനിതാ കമ്മീഷന്‍ സെമിനാര്‍ 24 ന് തിരൂരില്‍
കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ 'ഗാര്‍ഹിക പീഡനവും ലഹരിയുടെ വിപത്തും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ആഗസ്റ്റ് 24 ന് തിരൂരില്‍ നടക്കും. തിരൂര്‍ സാംസ്‌കാരിക സമുച്ചയം ഹാളില്‍ രാവിലെ 10ന് നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമാണി ഉദ്ഘാടനം ചെയ്യും.