Top News

കാക്കൂരിൽ നിന്നും കരിപ്പൂർ എയർപ്പോർട്ടിലേക്ക് പുറപ്പെട്ട കാറ് അപകടത്തിൽപെട്ട് മൂന്ന് കുട്ടികൾ ഉൾപ്പെടെ 8 പേർക്ക്

രാമനാട്ടുകര: നിർത്തിയിട്ട ടൂറിസ്റ്റ്ബസ്സിൻ്റെ പിറകിൽ കാറിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ
8 പേർക്ക് പരിക്ക്.
ഉംറ കഴിഞ്ഞ് കരിപ്പൂരിൽ
എത്തിയ ആളെ കോഴിക്കോട് കാക്കൂര് നിന്നും കരിപ്പൂർ എയർപ്പോർട്ടിലേക്ക് പോയ വാഹനമാണ്
അപകടത്തിൽപെട്ടത്.
നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു.

കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
മൂന്ന് പേരെ ഫറോക്കിലെ
ക്രസൻ്റ് ആശുപത്രിയിലും,
അഞ്ച് പേരേ കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. 

അപകടത്തിൽ പെട്ടവരിൽ മൂന്ന് കുട്ടികൾ ഉൾപ്പെടുന്നു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
Previous Post Next Post