Top News

​വയോജനങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിന് മുതൽക്കൂട്ട്: ജില്ലാ കളക്ടർ വി.ആർ.വിനോദ്

​മലപ്പുറം: വയോജനങ്ങളുടെ സുരക്ഷയും കരുതലും ഉറപ്പാക്കുന്നതോടൊപ്പം അവരുടെ അനുഭവസമ്പത്ത് സാമൂഹിക നന്മക്കായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് പറഞ്ഞു. ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കളക്ടർ.
​ആരോഗ്യവകുപ്പും ആരോഗ്യകേരളവും മലപ്പുറം നവജീവൻ വൃദ്ധസദനത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജില്ലാതല ഉദ്ഘാടനം.
​ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ ഷിബുലാൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ്.ടി.എൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.ഷുബിൻ, താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ.കെ.രാജഗോ പാലൻ, ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ കെ.പി.സാദിഖ് അലി, നവജീവൻ ചെയർപേഴ്‌സൺ കെ.എ സുജാമാധവി, ഐ.ഇ.സി കൺസൾട്ടന്റ്റ് ഇ.ആർ.ദിവ്യ എന്നിവർ പ്രസംഗിച്ചു.
​സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ
​ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങൾക്കായി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫിസിഷ്യൻ ഡോ.ടി.വി.കൃഷ്‌ണദാസ്, ചർമ്മരോഗ വിദഗ്ധൻ ഡോ.ആർ. ശ്രീജിത്ത്, ഡോ. പി. നസ്‌റിൻ, പാലിയേറ്റീവ് കെയർ ജില്ലാ കോ-ഓർഡിനേറ്റർ ടി ഫൈസൽ, പി.പുഷ്പലത, ഡയറ്റിഷ്യൻ ഷൈനി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
​ഈ വർഷത്തെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Previous Post Next Post