മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായും, അതോടൊപ്പം രാജ്യത്തെയും സംസ്ഥാനത്തെയും സർക്കാരുകളുടെ രാഷ്ട്രീയ നയം, വികസന സദസ്സ് എന്നിവയുടെ കാര്യത്തിൽ യു.ഡി.എഫ്. നിലപാട് വ്യക്തമാക്കുന്നതിനുമായി മലപ്പുറം ജില്ലാ യു.ഡി.എഫ്. സംഗമം ഇന്ന് (ഒക്ടോബർ 5, ഞായർ) നടക്കും.
മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കും.
പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ് എം.പി., എ.പി. അനിൽകുമാർ എം.എൽ.എ., പി. അബ്ദുൾഹമീദ് എം.എൽ.എ., വി.എസ്. ജോയ്, പി.ടി. അജയ് മോഹൻ, അബ്ദുൾ കരീം ചേലേരി എന്നിവർ പങ്കെടുക്കും.