ചെമ്മങ്കടവ് സ്‌കൂളില്‍ 'ജീവദ്യുതി' രക്തദാന ക്യാമ്പ് നടത്തി.
Photo- ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ രക്തദാന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 80 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും 59 പേരില്‍ നിന്ന് രക്തം ശേഖരിക്കുകയും ചെയ്തു.
ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ശിഹാബ് അരിക്കത്ത്, കെ.ടി. റബീബ്, എം.ടി.എ. വൈസ് പ്രസിഡന്റ് പി. മൈസൂണ്‍ റിയാസ്, പ്രിന്‍സിപ്പല്‍ ബിജു സഖറിയാസ്, അധ്യാപകരായ കെ.എ. അനി, ലിനി അല്‍ഫോണ്‍സ, മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലെ ഡോ. ഷാഹിദ നൗഷാദ്, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ രാധിക വിവേക്, എന്‍.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.എസ്. അനൂപ്, എന്‍.എസ്.എസ്. ലീഡര്‍മാരായ എം. റുഷ്ദ, ഇ. അനന്തു തുടങ്ങിയവര്‍ പ്രസംഗിച്ചു.