Top News

വയനാട് ഉരുള്‍പൊട്ടല്‍: വിങ്ങുന്ന മനസ്സുകള്‍ക്ക് ആശ്വാസമായി മുസ്‌ലിം ലീഗ് സഹായ വിതരണത്തിന് തുടക്കമായി

 

വയനാട് ഉരുള്‍പൊട്ടല്‍: വിങ്ങുന്ന മനസ്സുകള്‍ക്ക് ആശ്വാസമായി മുസ്‌ലിം ലീഗ് സഹായ വിതരണത്തിന് തുടക്കമായി



മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട ധനസഹായ വിതരണം മേപ്പാടി പൂത്തക്കൊല്ലി മദ്രസാ ഓഡിറ്റോറിയത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.


ഉരുൾപൊട്ടലിൽ സകലതും നഷ്ടമായ വിങ്ങുന്ന മനസ്സുകൾക്ക് ആശ്വാസമായി മുസ്‌ലിംലീഗ് സഹായ വിതരണത്തിന് തുടക്കമായി. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർക്ക് മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട ധനസഹായ വിതരണം മേപ്പാടി പൂത്തക്കൊല്ലി മദ്രസാ ഓഡിറ്റോറിയത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ദുരന്ത ബാധിതരായ 691 കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി 15000 രൂപ വീതവും വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി നഷ്ടപ്പെട്ട 56 വ്യാപാരികൾക്ക് അമ്പതിനായിരം രൂപ വീതവും, ടാക്സി ജീപ്പ് നഷ്ടപ്പെട്ട 4 പേർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നു പേർക്ക് ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും നൽകുന്ന മൂന്നാംഘട്ട ധനസഹായ വിതരണത്തിനാണ് തുടക്കം കുറിച്ചത്.



Previous Post Next Post