Top News

മുസ്ലിം ലീഗ് നടത്തിയ ആപ്പ് വഴി ഫണ്ട് ശേഖരണം, ഇന്നലെ അവസാനിച്ചു. ആകെ ലഭിച്ചത് 36 കോടിയിലധികം

മുസ്ലിം ലീഗ് നടത്തിയ ആപ്പ് വഴി ഫണ്ട് ശേഖരണം, ഇന്നലെ അവസാനിച്ചു. ആകെ ലഭിച്ചത് 36 കോടിയിലധികം


മുസ്ലിം ലീഗ് നടത്തിയ ആപ്പ് വഴി വയനാട് പുനരധിവാസ ഫണ്ട് ശേഖരണം, ഇന്നല അർധരാത്രിയോടെ അവസാനിച്ചു. ആകെ ലഭിച്ചത് 36 കോടിയിലധികം (36,08,09, 777)  വയനാടിന്റെ കണ്ണീരൊപ്പാൻ  ഒന്നിച്ച് നടത്തിയ ശ്രമങ്ങളുടെ വിജയമാണിത്. മത ജാതി കക്ഷി രാഷ്ട്രീയ ഭേദമന്യേ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലർപ്പിച്ച വിശ്വാസമാണിത്.


100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിംലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.


Previous Post Next Post