Top News

കോട്ടക്കലിൽ ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് ഉൽഘാടനം (മാർച്ച് 9-ന്) ഇന്ന്.


കോട്ടക്കലിൽ ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് ഉൽഘാടനം (മാർച്ച് 9-ന്) ഇന്ന്.



കോട്ടക്കൽ: ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റിന്റെ ഉദ്ഘാടനം ഇന്ന് (2025 മാർച്ച് 9)  രാവിലെ 9.30-ന് കോട്ടക്കൽ സ്വാഗതമാട് BNK ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഫൗണ്ടേഷന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണകൾ ഉണർത്തി ഡോ. ബഷീർ ഫൈസി ദേശമംഗലം അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് റമദാൻ കിറ്റ് വിതരണവും സാമ്പത്തിക സഹായ വിതരണവും നടക്കും.

ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പി. അബ്ദുൽ ഹമീദ് എംഎൽഎ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ. നാസർ അറിയിച്ചു.



Previous Post Next Post