Top News

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.


 പെരിന്തൽമണ്ണ: തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വണ്ടൂർ സ്വദേശി സൻഫ (20) ആണ് മരിച്ചത്. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റിരുന്നു . ഇന്നലെ വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21) ഇന്നലെ മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്ട് ആവശ്യാർഥം കോഴിക്കോടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. 

പ്രാദേശിക വാർത്തകളും,അറിയിപ്പുകളും നിങ്ങളുടെ മൊബൈലിൽ അതിവേഗം ലഭിക്കാൻ ഇപ്പോൾതന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ 9946 67 65 04
Previous Post Next Post