Top News

പത്തപിരിയം ബസ്റ്റോപ്പിന് മുകളിലൂടെ ആൽമരം കടപുഴകി വീണു. രണ്ടു കുട്ടികൾക്ക് പരിക്ക്


പത്തപിരിയം : ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പത്തപിരിയം സ്കൂൾപടി യിലെ ആൽമരം ബസ്റ്റോപ്പിന് മുകളിലൂടെ കടപുഴകി വീണു, ബസ് വെയിറ്റിംഗ് ഷെഡ് പൂർണ്ണമായി തകർന്നു.

 ബസ്റ്റോപ്പിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികളെ പരിക്കുകളോടെയും  മറ്റുള്ളവർ അത്ഭുതകരമായും രക്ഷപ്പെട്ടു.

 ശക്തമായ കാറ്റ് വീശിയതിന് പിന്നാലെയാണ് ബസ്റ്റോപ്പിന് സമീപമുള്ള ആൽമരം കടപുഴകി വീണത്.

 ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബസ്റ്റോപ്പിൽ ഉള്ളവരെ രക്ഷപ്പെടുത്തി.



ഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ പോലീസിനെ അറിയിക്കുക. 99 95 96 66 66 (വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും)
Previous Post Next Post