പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം.
3 വിദ്യാർത്ഥികൾക്ക് കുത്തേറ്റു..
സംഘർഷത്തിൽ ഏർപ്പെട്ടത് പത്താം ക്ലാസ് വിദ്യാർത്ഥികളാണ്..
പരിക്കേറ്റ രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ മഞ്ചേരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എസ്എസ്എൽസി പരീക്ഷ (ഫിസിക്സ്) കഴിഞ്ഞതിനുശേഷം മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികൾ തമ്മിൽ നാലുപേർ വീതം ചേരിതിരിഞ്ഞുണ്ടായ അക്രമണമാണ് കത്തിക്കുട്ടിൽ കലാശിച്ചത്..
കുത്താൻ ഉപയോഗിച്ചത് കത്തിയാണോ കോമ്പസ് ആണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പരിക്കേറ്റ വിദ്യാർത്ഥികൾ പറയുന്നത് കത്തിയാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ് .
ഇതിൽ പെട്ട ഒരു ടീമിലെ ഒരു വിദ്യാർത്ഥിയാണ് ആയുധം ഉപയോഗിച്ച് അക്രമണത്തിന് മുതിർന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ ആദ്യം മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടുന്ന് രണ്ടുപേരുടെ നില ഗുരുതരമായതിനാൽ അവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു .
രണ്ടുപേർക്കും തലക്കാണ് പരിക്കേറ്റിട്ടുള്ളത് എന്നാണ് വിവരം അറിഞ്ഞിട്ടുള്ളത്.
പരീക്ഷാ ശേഷം കുട്ടികൾ സംഘർഷത്തിൽ ഏർപ്പെട്ട വിവരം പുറത്തുനിന്നുള്ള പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികളാണ് അധ്യാപകരെ ഓഫീസിൽ വന്ന് അറിയിക്കുന്നത് അതേ തുടർന്ന് അധ്യാപകർ പോലീസിനെ അറിയിക്കുകയും പരിക്കേറ്റവരിൽ നിന്ന് പ്രാഥമിക മൊഴി രേഖപ്പെടുത്തുകയും അവരെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ആയിരുന്നു..