Top News

കാൽപന്ത് കളിയിൽ തിരുരിന് അഭിമാനം, മുക്താർ ഇനി  ഇന്ത്യൻ ജേഴ്സി അണിയും.


തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ  ജഴ്‌സി അണിയുന്ന   ഫുട്ബോൾ താരം,

എന്ന പേര് തിരൂർ കൂട്ടായി സ്വദേശി 

ഉമറുൽ മുഖ്താറിന് സ്വന്തം ' മാർച്ച് 20ന് തായ്‌ലാൻഡിൽ വച്ച് നടക്കുന്ന എഫ് സി ബീച്ച് സോക്കാർ ഏഷ്യൻ കപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ബീച്ച്  ഫുട്ബോൾ ടീമിലാണ്  ഉമറുൽ മുക്താർ ഇടം നേടിയത്.

ഒരു മാസക്കാലമായി ഗുജറാത്തിലെ പോർബന്തറിൽ വെച്ച് നടക്കുന്ന പരിശീലന  ക്യാമ്പിൽ നിന്നാണ്  തിരഞ്ഞെടുത്തത്,  നിലവിൽ തിരൂർ മയൂര എഫ് സി ടീമിനു വേണ്ടി പന്തു തട്ടുന്ന താരം കൂട്ടായി എം എം എം ഹയർ സെക്കഡറി സ്കൂളിലെ  കായികാധ്യാപകനായ അമീർ അരിക്കോടിൻ്റെ ശിക്ഷണത്തിൽ മൗലാന ഫുട്ബോൾ അക്കാദമിയിലാണ്  പരിശീലനം നടത്തിയിരുന്നത്. ഇന്ത്യൻ ക്യാമ്പിലേക്ക് പുറപ്പെടുബോൾ മുക്താറിന്  ജില്ലാ ഫുട്ബോൾ അസോസിയേഷന്റയും മയ്യുര എഫ്സി ക്ലബ്ബിന്റെയും നേതൃത്വത്തിൽ   കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാനും, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂരയും, നാട്ടുകാരും ചേർന്ന് യാത്രയപ്പ് നൽകിയിരുന്നു .


തിരൂർ കൂട്ടായി, കുട്ട്യാലി കടവത്ത് കോയമോൻ, നസീമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഉമറുൽ മുക്താർ.


 

Previous Post Next Post