കോഡൂർ: റംസാൻ മാസത്തോടനുബന്ധിച്ച് കോഡൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച പത്തിരി പരത്തൽ മത്സരം ആവേശകരമായി സമാപിച്ചു. പങ്കെടുത്ത മത്സരാർത്ഥികളുടെ വൈദഗ്ദ്ധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും മികച്ച രീതിയിൽ പത്തിരി പരത്തിയ വടക്കേമണ്ണ എ.ഡി.എ സി-യിലെ റസിയ ഒന്നാം സ്ഥാനം നേടി. വരിക്കോട് എ.ഡി.എ സി-യിലെ നദീറ രണ്ടാം സ്ഥാനവും പാലക്കൽ എ.ഡി.എ സി-യിലെ ആമിന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശബ്ന, പഞ്ചായത്ത് മെമ്പർമാർ, സി.ഡി.എസ് ഉപസമിതികൾ, ഭരണസമിതികൾ, എ.ഡി.എ.എസ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ, എക്സ് ഓഫീഷ്യോ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പുകൾ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ അംഗങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും റംസാൻ മാസത്തിലെ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നതിനും ഈ മത്സരം സഹായകമായി.
Latest News