HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മലപ്പുറത്ത് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.

 

മലപ്പുറം: ജില്ലയിൽ ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവുമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വെങ്ങാട് മേൽമുറിയിൽ കാഞ്ഞിരങ്ങാടൻ റഫീഖിന്റെ പലചരക്ക് കട ഇടിമിന്നലിൽ കത്തിനശിച്ചു. മേൽമുറി മുട്ടിപ്പടി ജി.എം.എൽ.പി സ്കൂളിന് മുകളിലേക്ക് തെങ്ങ് വീണു. സ്കൂൾ അവധിയായതിനാൽ വലിയ അപകടം ഒഴിവായി. കോട്ടക്കൽ ആലിൻചുവട് പുഴക്കൽ ചന്ദ്രന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. മച്ചിങ്ങലിൽ കാറിനു മുകളിലേക്കും റോഡിലേക്കും ചീനി മരം കടപുഴകി വീണു. റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പെരിന്തൽമണ്ണ - വളാഞ്ചേരി സംസ്ഥാന പാതയിൽ കൊളത്തൂർ സ്റ്റേഷൻപടിയിൽ ബിൽഡിങ്ങിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ മറിഞ്ഞു വീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണ് നാശനഷ്ടങ്ങളും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest Newsഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും.| കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി കോഡൂർ ഓൺലൈൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 99 46 67 65 04 എന്ന നമ്പറിൽ ബന്ധപ്പെടുക.| വാർത്തകളും, പരസ്യങ്ങളും നൽകാൻ 99 46 67 65 04 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക|
Previous Post Next Post