മലപ്പുറം :വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാക്ഷരതാ മിഷന്റെ പതിനായിരകണക്കിന് പാഠ പുസതകങ്ങള്‍ മഴ നനഞ്ഞ് നശിച്ചു. മലപ്പുറം ടൗണ്‍ ഹാളിന് പുറക് വശത്ത് യാതൊരു കരുതലുമില്ലാതെ വെച്ചിരുന്ന പുസ്തകങ്ങളാണ് മഴ കൊണ്ട് നശിച്ചത്.വിവരവമറിഞ്ഞെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ അധികാരികളില്ലാതെ കയറ്റി കൊണ്ട് പോകുന്ന വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. മലപ്പുറം പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധത്തെ തുടര്‍ന്ന് എം.എസ്.എഫ് നേതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സാക്ഷരതാ മിഷന്‍ അധികരികളുമായി ബന്ധപ്പെടുകയും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി അധികാരികളോട് സ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെടുകയും എം.എസ്.എഫ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച നടത്തിയ ശേഷമേ വാഹനം വിട്ടു നല്‍കുകയെന്നും അതുവരെ വാഹനം സ്റ്റേഷനില്‍ പിടിച്ചിടുകയും ചെയ്തു.
സമരം മലപ്പുറം നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് അഡ്വ ജസീല്‍ പറമ്പന്‍ ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ആഷിഖ് പള്ളിമുക്ക് ,ട്രഷറര്‍ ഇര്‍ഷാദ് കോഡൂര്‍ ,തബ്ഷീര്‍ മുണ്ടുപറമ്പ,അഫ്ലഹ് സി.കെ,മുബഷിര്‍ പാണക്കാട്,ഷാഹുല്‍ കാളമ്പാടി,സല്‍മാന്‍ പാണക്കാട്,എം.ടി മുര്‍ഷിദ് കോഡൂര്‍ ,അര്‍ഷാദ് വടക്കേമണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.