Top News

അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി 'മികവ് -25' പ്രൗഡമായി.


അബുദാബി: അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി 'മികവ് -25' പ്രോഗ്രാം പ്രൗഢമായി. കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ അബുദാബിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ, മിറാ ഫാത്തിൻ പരവക്കൽ, മിൻഹാ റെനീൻ ചെമ്മുക്കൻ, മുഹമ്മദ് സഹൽ കെ.പി,  എന്നിവർക്കുള്ള അനുമോദനവും, മുപ്പത് വർഷത്തോളം അബുദാബിയിൽ ജോലി ചെയ്തു വരുന്ന അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് മജീദ് പി.പി ക്ക് യാത്രയയപ്പും നൽകി.അബുദാബി മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടൻ ഉദ്‌ഘാടനം നിർവഹിച്ചു, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള മുഖ്യാതിഥിയായിരുന്നു.അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ, അബുദാബി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് റാഷിദ്‌ തൊഴലിൽ, ട്രഷറർ സലാം വികെ, മണ്ഡലം വൈസ് പ്രസിഡന്റ് ഹമീദ് കോട്ടൂർ,  സെക്രട്ടറിമാരായ  സെബീൽ പരവക്കൽ, അലി കോട്ടക്കൽ എന്നിവർ സംസാരിച്ചു..അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ഷഫീർ വില്ലൂരിന്റെ അധ്യക്ഷതയിൽ, ട്രെഷറർ മുസ്തഫ ഉള്ളാടശേരി സ്വാഗതവും, വൈസ് പ്രസിഡന്റ് മുജീബ് ഇന്ത്യനൂർ നന്ദിയും പറഞ്ഞു.

ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest Newsഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും.| കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി കോഡൂർ ഓൺലൈൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 99 46 67 65 04 എന്ന നമ്പറിൽ ബന്ധപ്പെടുക.| വാർത്തകളും, പരസ്യങ്ങളും നൽകാൻ 99 46 67 65 04 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക|
Previous Post Next Post