Top News

കോഡൂരില്‍ ഞാറ്റുവേല ചന്ത തുടങ്ങി


താണിക്കല്‍: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവനും കാര്‍ഷിക കര്‍മസേനയും ചേര്‍ന്ന് തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കര്‍ഷക സഭയും ഞാറ്റുവേല ചന്തയും തുടങ്ങി.

താണിക്കല്‍ അങ്ങാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസര്‍ അര്‍ഷദ് നാലകത്ത് പ്രവര്‍ത്തനങ്ങള്‍ വിശദീകരുച്ചു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ടി. ബഷീര്‍, കെ.പി. റാബിയ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഫാത്തിമ വട്ടോളി, ശിഹാബ് അരിക്കത്ത്, പാന്തൊടി മുഹമ്മദ് ഉസ്മാന്‍, കെ.ടി. റബീബ്, കാര്‍ഷിക കര്‍മസേന ഭാരവാഹികളായ സി.എച്ച്. അബ്ദുല്‍മജീദ് ഹാജി, പി.സി. മുഹമ്മദ്കുട്ടി, ഹനീഫ പാട്ടുപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധയിനം പച്ചക്കറികള്‍, കുരുമുളക്, ഫലവൃക്ഷ എന്നിവയുടെ തൈകള്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറി എന്നിവയുടെ വിത്തുകള്‍ തുടങ്ങിയ നടീല്‍ വസ്തുക്കളുടെ വിതരണം, വിവിധ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം എന്നിവ ചന്തയിലൊരുക്കിയിട്ടുണ്ട്.

കോഡൂര്‍ കമ്പളം കൊണ്ടുണ്ടാക്കിയ വിവിധയിനം ആഗ്രപേഡയും പായസവും ഉദ്ഘാടനച്ചടങ്ങില്‍ വിതരണം ചെയ്തു.


Previous Post Next Post