മലപ്പുറം: ഹോം നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും പ്രത്യേക ക്ഷേമനിധിയും ഉറപ്പാക്കണമെന്ന് ഹോം നഴ്സിംഗ് സർവീസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആഘോഷ വേളകളിൽ ഇവർക്ക് ബോണസ് അനുവദിക്കണമെന്നും കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് റൈഹാനത്ത് ബീവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അസൈനാർ ഊരകം, ബേബി എസ് പ്രസാദ്, റാഹില എസ്, ഷാഹിദാ ബീവി, നൗഷാദ് വി കെ, അസൂറ ബീവി, ഹസീന എ കെ, ആമിന പി കെ എന്നിവർ സംസാരിച്ചു. ഹോം നഴ്സിംഗ് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ വിശദമായി ചർച്ചയായി.