Top News

മാലിന്യ സംസ്കരണത്തിലൂടെ പകർച്ചവ്യാധികൾ തടയാം: മുജീബ് കാടേരി


മാലിന്യ സംസ്കരണം ജീവിതചര്യയാക്കുന്നതിലൂടെ മാത്രമേ പകർച്ച വ്യാധികളെ തടയാൻ കഴിയു എന്ന്  നഗരസഭ ചെയർമാൻ മുജീബ് കാടേരി ലോക കൊതുക് ദിനാചരണം ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .മലപ്പുറം ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യൂക്കേഷൻ ഹാളിൽ ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അധ്യക്ഷയായി.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി. എൻ അനൂപ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ രാജേഷ് മാടമ്പത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊതുകുജന്യ രോഗങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ജില്ലാ പ്രാണി ജന്യരോഗനിയന്ത്രണ ഓഫീസർ കെ പ്രദീപ്  ക്ലാസ് എടുത്തു. ജില്ല എജുക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി ,ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ വിൻസെന്റ് സിറിൽ അധ്യാപക പരിശീലകരായ കെ മുജീബ്, പി.വാഹിത വിദ്യാർത്ഥി പ്രതിനിധി ടി.സിനാൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച്  കൊതുകിന്റെ ഉറവിടവും രോഗപ്രകർച്ചയും ഇല്ലാതാക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ മാർഗങ്ങൾ വിവരിക്കുന്ന രോ ആരോഗ്യവകുപ്പിന്റെ ജില്ലാ കൺട്രോൾ യൂണിറ്റ് ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം നടത്തിയ ബോധവൽക്കരണ പ്രദർശനം ശ്രദ്ധേയമായി.   ഹെൽത്ത് ഇൻസ്പെക്ടർ ശാന്തിഭൂഷൻ ലാബ് ടെക്നീഷ്യൻ ഫിറോസ് ഫീൽഡ് ജീവനക്കാരായ നാരായണൻ, ശിഹാബ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി .അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി പ്രശ്നോത്തരി , പോസ്റ്റർ രചന മത്സരവും നടത്തി. ഈ വർഷത്തെ ദിനാചരണത്തോടെ അനുബന്ധിച്ച് ആരോഗ്യവകുപ്പ് 15 ആരോഗ്യ ബ്ലോക്കുകളിലും ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ സാമൂഹ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Previous Post Next Post