![]() |
കോഡൂര്‍ വലിയാട് സമസ്ത ഫാളില കോളേജ് വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ നൗഷാദ് മണ്ണിശ്ശേരി വിഷയാവതരണം നടത്തുന്നു |
കോഡൂര്‍: വലിയാട് അല്‍ഹുദ ഗേള്‍സ് കാമ്പസിലെ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ സ്മാരക സമസ്ത ഫാളില, ഫളീല കോളേജ് വിദ്യാര്‍ഥി യൂണിയന്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'സ്വാതന്ത്ര്യത്തിന്റെ അവകാശികള്‍' എന്ന വിഷയത്തില്‍ കോളേജ് ഓഡിറ്റോയത്തില്‍ നടന്ന സെമിനാര്‍ പ്രിന്‍സിപ്പല്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
നൗഷാദ് മണ്ണിശ്ശേരി വിഷായാവതരണം നടത്തി.
മാനേജ്‌മെന്റ് പ്രതിനിധി പി.പി. അബ്ദുല്‍നാസര്‍ മാസ്റ്റര്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ലുഖ്മാനുല്‍ഹക്കീം ഹൈത്തമി എന്നിവരും വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും സംസാരിച്ചു.