വളാഞ്ചേരി വട്ടപ്പാറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മഹാദേവ് , 40 വയസ്സ് എന്ന ചെറുപ്പക്കാരനാണ് വീട്ടിലെ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുന്നതിന് വട്ടപ്പാറ വയഡക്ട് പാലത്തിൻ്റെ മുകളിലേക്ക് ഓടിപ്പോവുകയായിരുന്നു.
വീട്ടിലെ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിടുകയും തുടർന്നാണ് ടിയാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
തുടർന്ന് വീട്ടുകാർ വട്ടപ്പാറിയിലെ ലാസിയോ ക്ലബ്ബ് പ്രവർത്തകരെ അറിയിക്കുകയും ക്ലബ്ബ് പ്രവർത്തകർ ഹൈവേ പോലീസിനെ വിവരം അറിയിക്കുകയാണ് ഉണ്ടായത് .
തുടർന്ന് ഹൈവേ പോലീസ് വട്ടപ്പാറ വയഡക്റ്റ് പാലത്തിന്റെ മുകളിൽ പരിശോധന നടത്തിയ സമയം ഒരാൾ അസ്വാഭാവികമായി നിൽക്കുകയും തുടർന്ന് അയാളെ ചോദ്യം ചെയ്തപ്പോഴാണ് അയാൾ ആത്മഹത്യ ചെയ്യാൻ വന്നാണെന്ന് പറയുകയുണ്ടായി. തുടർന്ന് ഹൈവേ പോലീസും ക്ലബ് പ്രവർത്തകരും ചേർന്ന് അയാളുടെ ഭാര്യയേയും വീട്ടുകാരെയും വിളിപ്പിച്ച് വരുത്തുകയും വീട്ടുകാരെ വിളിപ്പിച്ച് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അയാളെ ഭാര്യയുടെയും വീട്ടുകാരുടെ കൂടെ ഏൽപ്പിക്കുകയാണ് ഉണ്ടായത്.
ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോസഫ്, സി പി ഒ സനൂപ് എം എന്നിവരും അട്ടപ്പാറ ലാസിയോ ക്ലബ്ബ് പ്രവർത്തകരായ നജീബ് PT , ജാബിർ MP എന്നിവരാണ് മഹാദേവിനെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)