HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കുറുവ പട്ടികജാതി സൊസൈറ്റിയിൽ കോടികളുടെ അഴിമതി..


കുറുവ : കുറുവ പഞ്ചായത്തിലെ വറ്റലൂർ മേക്കുളമ്പിൽ പ്രവർത്തിക്കുന്ന കുറുവ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം സൊസൈറ്റിയിൽ കോടികളുടെ അഴിമതി. പലരിൽ നിന്നും  നിക്ഷേപമായി സ്വീകരിച്ച 27 ലക്ഷം രൂപ സിപിഎം ഡയറക്ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തി നിക്ഷേപകർക്ക് പണം  തിരിച്ചു കിട്ടാത്തത് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 

2022-2023 ഓഡിറ്റ് പ്രകാരം സംഘം അര കോടി രൂപയോളം നഷ്ടത്തിൽ എത്താൻ കാരണം സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കൾ ഉൾപ്പെടുന്ന ഡയറക്ടർ ബോർഡ് ആണ്. 

 20 ലക്ഷം രൂപ സർക്കാർ ഗ്രാന്റ് ഉപയോഗിച്ച്  കരിഞ്ചാപ്പാടിയിൽ ആരംഭിച്ച പശു വളർത്തൽ പദ്ധതി യിൽ പശുക്കളുമില്ല തൊഴുത്തുമില്ല എന്ന സ്ഥിയാണ്.

ലക്ഷങ്ങൾ ചിലവഴിച്ചു വാങ്ങിയ കെട്ടിട നിർമ്മാണ സാമഗ്രികൾ കാണ്മാനില്ല.

SC വിദ്യാർഥികളുടെ പരിശീലനത്തിനായി വാങ്ങിയ 6 ലക്ഷം രൂപയുടെ കമ്പ്യൂട്ടർ ഉപയോഗശൂന്യമായിക്കിടക്കുകയാണ്. 

സൊസൈറ്റിയുടെ ഉടമസ്ഥതയിൽ വാങ്ങിയ ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും വാടക യിനത്തിൽ  സൊസൈറ്റിയിൽ എത്തിയ ലക്ഷങ്ങൾക്ക് തുമ്പില്ല.   ഇതിനെക്കുറിച്ച് യെക്കുറിച്ച് അന്വേഷിച്ചപ്പോൾ  ഡയറക്ടർ ബോർഡ് അംഗങ്ങൾ ട്രാക്ടർ മറിച്ചു വില്പന നടത്തിയതായി കണ്ടെത്തുകയായിരുന്നു.


സിപിഎം നേതാക്കളുടെ ഈ കൊള്ളക്കെതിരെ ഒടുവിൽ ഗതികെട്ട് സൊസൈറ്റി സെക്രട്ടറി തന്നെ സഹകരണ വകുപ്പ് മേധാവികൾക്കും പോലീസിലും  പരാതി നൽകിയെങ്കിലും അഴിമതിക്കാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് മണ്ഡലത്തിലെ സിപിഎം നേതാക്കൾ കൈകൊണ്ടത്. ഇതിൽ കുറുവയിലെ സിപിഎം അണികൾക്കിടയിൽ പ്രതിഷേധമുണ്ട്.


 സിപിഎം മങ്കട ഏരിയ , കുറുവ ലോക്കൽ കമ്മിറ്റി നേതാക്കൾ ഉൾപ്പെടുന്ന ഡയറക്ടർ ബോർഡ്  നടത്തിയ അഴിമതിക്കെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്ന്  കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. കെ വി കെ ഹാഷിം തങ്ങൾ  അധ്യക്ഷതവഹിച്ചു. സലാം മാസ്റ്റർ പാലത്തിങ്ങൽ, പാലയിൽ സലാം, നാസർ എംപി, അനീസ് കണക്കയിൽ, ശിഹാബ് പൂഴിത്തറ,എം വി കുഞ്ഞിമൊയ്തീൻ, മുസ്തഫ കെ എം, റാഫി പള്ളിയാലിൽ, ശിഹാബ് പടിപ്പുര, അസീസ് കെ കെ, പി കെ ബഷീർ,അഡ്വ :ഹാറൂൺ റഷീദ്, അഡ്വ :സമീർ കോപ്പിലാൻ, എംപി യൂസഫ്,എം ശാക്കിർ, മുഹമ്മദാലി നരിക്കുന്നൻ, എം അബൂതാഹിർ, നിസാർ കെ ടി തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post