Top News

കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്


കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക് പോകുകയായിരുന്ന സംഘം യാത്ര ചെയ്ത സ്വകാര്യ ടൂറിസ്റ്റ് ബസാണ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം അപകടത്തിൽപ്പെട്ട് മറിഞ്ഞത്. ഇന്ന് ഉച്ചക്ക് 12.10 ഓടെയാണ് സംഭവം. അപകടത്തിൽ പരുക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടെങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Previous Post Next Post