ഗുവാഹത്തി: അസമിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.
പ്രകമ്പനം അയൽരാജ്യമായ ഭൂട്ടാനിലും വടക്കൻ ബംഗാളിലും അനുഭവപ്പെട്ടു. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ഏതാനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം സാധാരണമാണ്. രണ്ടാഴ്ച മുൻപ് സോനിത്പൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിരുന്നു.