HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മലപ്പുറം ജില്ലാ റോളർ സ്കേറ്റിംഗ് : മെഡൽ നേട്ടത്തിൽ തിളങ്ങി ഒരേ വീട്ടിലെ സഹോദരങ്ങൾ

കൂട്ടിലങ്ങാടി: എടപ്പാൾ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന
ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി ഒരു കുടുബത്തിലെ മൂന്ന് സഹോദരങ്ങൾ നേട്ടം കൈവരിച്ചത്.
മലപ്പുറം കൂട്ടിലങ്ങാടി 
കീരംകുണ്ട് തട്ടാർ മണ്ണയിലെ പാലോളി മുനീർ - റിസ സൂനം ദമ്പതികളുടെ മക്കളായ 
അബെല്ല കതൂൺ ,  അലായ ഗാസ് വിൻ , ലുവായ് എന്നിവർ 10 to 12 , 8 to 10 , 6 to 8 വയസ്സ് വിഭാഗത്തിൽ  മെഡൽ നേട്ടം കൈവരിച്ചത്.
അബെല്ല റിംഗ് മത്സരത്തിൽ 200 മീറ്ററിലും, റോഡ് മത്സരത്തിലും, അലായ റിംഗ് മത്സരത്തിൽ 200, 500  മീറ്ററിലും , റോഡ് മത്സരത്തിലുമാണ് സ്വർണ്ണ മെഡലുകൾ നേടിയത്. ലുവായ് 1000 മീറ്റർ റീങ് മത്സരത്തിൽ വെള്ളിയും നേടി.
 മക്ക കെ.എം.സി മുൻ പ്രസിഡൻ്റ് പാലോളി മുഹമ്മദലിയുടെ മകൻ മുനീറിന്റെ മക്കളായ ലുവായി മലപ്പുറം മൗണ്ട് റിഡ്ജ് സ്കൂൾ വിദ്യാർത്ഥിയും ,  മഞ്ചേരി ബെഞ്ച് മാർക്ക് സ്കൂൾ വിദ്യാർത്ഥിനികളുമായ അബെല്ലയും,  അലായയും തുടർച്ചയായ നലാം വർഷമാണ് ജില്ലാ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടുന്നത്.
Previous Post Next Post