വലിയാട്: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (SKSSF) വലിയാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസാന്ത 'മജ്‌ലിസുന്നൂർ' ആത്മീയ സദസ്സ് ഇന്ന് (2025 സെപ്റ്റംബർ 28, ഞായർ) നടക്കും.
മഗ്രിബ് നമസ്‌കാരത്തിന് ശേഷം വലിയാട് ഓറഞ്ച് ഓഡിറ്റോറിയത്തിൽ, വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ പണ്ഡിതൻ ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം പരിപാടിക്ക് നേതൃത്വം നൽകും.
NB: സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.