താണിക്കല്‍: കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ് (കോര്‍ടെക്) നടത്തിയ പി.ജി., ഡിപ്ലോമ, ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ വിജയകരമായി പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മോഷന്‍ ടെക്‌നോളജി വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റിന്റെ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി പി.എസ്.സിയും വിദേശ ജോലിക്കായി നോര്‍ക്കയും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.
നാല് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തിയ അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
ചടങ്ങിന്റെ ഉദ്ഘാടനവും ബിരുദാന്തര ബിരുദ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു.
ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റജുല പെലത്തൊടിയും ഹ്രസ്വകാല കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അവധിക്കാല കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ബ്ലോക്ക് പഞ്ചായത്തംഗം എം.ടി. ബഷീറും വിതരണം ചെയ്തു.
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഫാത്തിമ വട്ടോളി, ശിഹാബ് അരീക്കത്ത്, ആസ്യ കുന്നത്ത്, കെ.എന്‍. ഷാനവാസ്, ആസിഫ് മുട്ടിയറക്കല്‍, മുഹമ്മദലി മങ്കരത്തൊടി, മുംതാസ് വില്ലന്‍, വി.കെ. ഫൗസിയ സലീം, ജൂബി മണപ്പാട്ടില്‍, നീലന്‍ കോഡൂര്‍, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍, പി.കെ. ശരീഫ, കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി.പി. അബ്ദുല്‍നാസര്‍, ഫാക്കല്‍റ്റിമാരായ എ. ഫൗസിയ, പി.ടി. നിമ്യ എന്നിവര്‍ പ്രസംഗിച്ചു.