പോളിയോയെ തുരത്താം, പ്രതിരോധം ഉറപ്പാക്കാം'; ഇന്ന് പൾസ് പോളിയോ ദിനം, 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകൂ.
കോഡൂർ: പോളിയോ വിമുക്ത ഇന്ത്യ എന്ന പദവി നിലനിർത്തുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 2025-ലെ പൾസ് പോളിയോ പ്രതിരോധ യജ്ഞം ഇന്ന് (ഒക്ടോബർ 12, ഞായറാഴ്ച) സംസ്ഥാനത്ത് നടക്കും. അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനായി ആരോഗ്യ വകുപ്പ് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി.
ഇന്ന് ബൂത്തുകളിൽ:
രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വാക്സിൻ വിതരണത്തിനായി ബൂത്തുകൾ പ്രവർത്തിക്കുക. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ തുടങ്ങിയ 20,000-ത്തിലധികം കേന്ദ്രങ്ങൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, എന്നിവിടങ്ങളിൽ പ്രത്യേക ട്രാൻസിറ്റ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.