മഞ്ചേരി; ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
മഞ്ചേരി നറുകരയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. നറുകര സ്വദേശിയായ ഇസിയാൻ (5) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.