മലപ്പുറം ഉപജില്ല ശാസ്ത്രോത്സവം
പ്രധാന വേദിയായ ചെമ്മങ്കടവ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള ഗതാഗത ക്രമീകരണം
ശാസ്ത്രമേളയോട് അനുബന്ധിച്ച് ചെമ്മങ്കടവ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വരുന്ന വാഹനങ്ങൾക്ക് വെസ്റ്റ് കോഡൂർ വഴി മാത്രമാണ് പ്രവേശനം
- വലിയ വാഹനങ്ങളിൽ വരുന്നവർ കുട്ടികളെ മെയിൻ റോഡിൽ തന്നെ ഇറക്കി ബസ് തിരിച്ചു പോകേണ്ടതാണ് .
- ചെറിയ വാഹനങ്ങൾ ബസ്റ്റോപ്പിന് അടുത്ത് കൂടെയുള്ള റോഡിലൂടെ പ്രവേശിച്ച് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെ ഇറക്കി ചെമ്മങ്കടവ് അങ്ങാടി വഴി തിരിച്ച് പോകേണ്ടതാണ്.
- വെസ്റ്റ് കോഡൂർ ബസ് സ്റ്റോപ്പിന് അടുത്തുള്ള റോഡിലൂടെ പ്രവേശിച്ച് ഇടക്ക് കുട്ടികളെ ഇറക്കി വെസ്റ്റ് കോഡൂർ എൽപി സ്കൂളിന് മുന്നിലൂടെയും തിരിച്ച് പോകാവുന്നതാണ് .
- പ്രധാന വേദിയായ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങൾ എത്തിയാൽ ചെമ്മങ്കടവ് വഴി മാത്രമേ തിരിച്ച് പോകാൻ സാധിക്കുകയുള്ളൂ.
- ചെമ്മങ്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ - 22/10/2025 ഗണിത മേള / ഐടി മേള
- 23/10/2025 വർക്ക് എക്സ്പീരിയൻസ് / ഐടി മേള -