ഊരകം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സദസ്സും, ഭീകരവാദത്തിനും വിഘടനവാദത്തിനും എതിരെ പ്രതിജ്ഞയും സംഘടിപ്പിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ച ചടങ്ങ്, റാഫ് (RAF) സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു.
അനുസ്മരണ സദസ്സിൽ മണ്ണിൽ ബിന്ദു, സി.പി. നിയാസ്, പി.വി. മുഹമ്മദലി, ഷാഹിദ ബീവി, കുഞ്ഞാലി കെ.പി, സനൂജ എം. തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ഗാന്ധിജിയുടെ ആദർശങ്ങളെയും രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രസംഗകർ അനുസ്മരിച്ചു.
സഹൽ നെടുംപറമ്പ് സ്വാഗതം ആശംസിച്ചു. റഷീദ് നീറ്റിക്കൽ നന്ദി പറഞ്ഞു.