അൽഹുദ ഗേൾസ് കാമ്പസിൽ ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കാൻ 'ലിറ്ററേച്ചർ ഫെസ്റ്റ്'
കോഡൂർ: വലിയാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക അൽഹുദ ഗേൾസ് കാമ്പസിലെ സമസ്ത ഫാളില കോളേജ് വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 'ലിറ്ററേച്ചർ ഫെസ്റ്റ്' നടപ്പാക്കുന്നു. 'ലിറ്റ് വൈബ്' എന്ന പേരിലാണ് ഈ കാമ്പയിൻ അറിയപ്പെടുന്നത്.
കാമ്പയിൻ കാലയളവിൽ വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി ഷിയാസ് അഹ്‌മദ് ഹുദവി, നിസാം വാഫി ഒളവട്ടൂർ, ഫിറോസ് ഖാൻ പുത്തനങ്ങാടി, പി.കെ. തങ്ങൾ അരീക്കോട്, പി.പി. ഷുക്കൂർ അലി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
കാമ്പയിൻ്റെ ലോഗോ പ്രകാശനം അൽഹുദ ട്രസ്റ്റ് പ്രസിഡൻ്റ് സി.എച്ച്. ഹസ്സൻഹാജി നിർവഹിച്ചു. ഫാളില കോളേജ് പ്രിൻസിപ്പൽ ഹസ്സൻ സഖാഫി പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ സയ്യിദ് ജുനൈദ് തങ്ങൾ കമാലി ഫൈസി, മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. കെ.പി. സയ്യിദ് സൈനുൽആബിദീൻ കുഞ്ഞി തങ്ങൾ, ചെറുകാട്ടിൽ ഹുസൈൻ ഹാജി, പാലോളി അബൂബക്കർ എൻജിനയർ, പി.പി. അബ്ദുൽനാസർ മാസ്റ്റർ, കെ. മമ്മുദു കോഡൂർ, കോളേജ് അഡ്മിനിസ്‌ട്രേറ്റർ ലുഖ്മാനുൽഹക്കീം ഹൈത്തമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.