സ്നേഹ വാത്സല്യങ്ങൾ കൊപ്പം ആരോഗ്യ സുരക്ഷക്കും നാം ബാധ്യസ്ഥരാണ് : എം കെ റഫീഖ
മലപ്പുറം: സ്നേഹ വാൽസല്യങ്ങൾക്കൊപ്പം കുഞ്ഞുങ്ങളുടെ ആരോഗ്യസുരക്ഷക്കും നാം ബാധ്യസ്ഥരാണെന്നും ഭാവി തലമുറയെ സ്ഥിരവൈകല്യത്തിൽ നിന്നും മുക്തമാക്കുന്ന ഈ ഉദ്യമം ഫല പ്രാപ്തിയിൽ എത്തിക്കുന്നതിന് ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ. പോളിയോ തുള്ളി മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ .ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ആര്‍.രേണുക അധ്യക്ഷയായി.സ്റ്റേറ്റ് കോൾഡ് ചെയിൻ ഓഫീസർ എം.ആർ.ജയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിരീക്ഷകൻ കെ അബ്ദു ഷുക്കൂർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എൻ എൻ പമീലി, ഐഎംഎ ജില്ലാ ചെയർപേഴ്സൺ ഡോ. കൊച്ചു എസ്. മണി ,ഐ എം എ മൻ ദേശിയ ഉപാധ്യക്ഷൻ ഡോ. വി.യു. സിതി, ആർഎംഒ ഡോ. ദീപക് കെ. വ്യാസ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഇ പി ശരീഫ, ജില്ല എജുക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ വിൻസെന്റ് സിറിൽ, ജില്ലാ മലേറിയ ഓഫീസർ കെ. പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ എന്നിവർ പ്രസംഗിച്ചു .
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മലപ്പുറം