HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

നവജാത ശിശു വാരാചരണം സമാപനം പൊന്നാനി സത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ച് നടന്നു.

നവജാത ശിശു വാരാചരണം സമാപനം പൊന്നാനി സത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ച് നടന്നു. 

നവജാത ശിശു വാരാചരണം സമാപനം ആരോ​ഗ്യവകുപ്പിന്റെയും ആരോ​ഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ വച്ച് നടന്നു.  ആരോ​ഗ്യകേരളം ജില്ലാ പ്രോ​ഗ്രാം മാനേജർ ഡോ. അനൂപ് ടിഎൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പൊന്നിനി സത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട്  ഡോ. മിനി വി കെ അധ്യക്ഷയായി .  നവജാത ശിശുക്കൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും ശിശു സൗഹൃദ സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ പൊതുജനാരോഗ്യ സൗകര്യങ്ങൾക്കായുള്ള ഗുണനിലവാര ഉറപ്പ് സർട്ടിഫിക്കേഷനായ മുസ്കാൻ അക്രഡിറ്റേഷനായുളള ട്രെനിങ്ങും ഇതോടൊപ്പം നടന്നു. "നവജാതശിശു സംരക്ഷണം എല്ലാ സ്പർശനവും എല്ലാ സമയത്തും, എല്ലാ കുട്ടികൾക്കും" എന്നതാണ് ഈ വർഷത്തെ സന്ദേശം. നവജാത ശിശുക്കൾക്ക് മികച്ച പരിചരണവും കരുതലും ഉറപ്പാക്കുകയെന്നതാണ് നവജാതശിശു വാരാചരണത്തിന്റെ ലക്ഷ്യം . വാരാചരണത്തിന്റെ ഭാ​ഗമായി ജില്ലയിലെ ആരോ​ഗ്യ സ്ഥാപനങ്ങളിൽ കം​ഗാരു മതർ കെയർ, നവജാത ശിശു പരിചരണം, വാക്സിനേഷന്റെ ആവശ്യത തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടന്നു. ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീജ പികെ, അ​ഗസ്റ്റിൻ ജോസഫ് , ഡോ. പ്രശാന്ത്, ഐഇസി കൺസൾട്ടന്റ് ദിവ്യ ഇ.ആർ, ആർബിഎസ്കെ കോർഡിനേറ്റർ രമ്യ പികെ, മോണിറ്ററിങ് ആന്റ് ഇവാലുവേഷൻ കൺസൾട്ടന്റ് ഡോ. നിവേദ്യ  എന്നിവർ പങ്കെടുത്തു.
Previous Post Next Post