HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദര്‍ശനം; ബിഎല്‍ഒഐക്കെതിരെ നടപടിയെടുത്തത് ജില്ലാ ഭരണകൂടം,ഉടുമുണ്ട് പൊക്കി കാണിച്ച സംഭവത്തിൽ വിശദീകരണം തേടും

എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദര്‍ശനം; ബിഎല്‍ഒഐക്കെതിരെ നടപടിയെടുത്തത് ജില്ലാ ഭരണകൂടം,ഉടുമുണ്ട് പൊക്കി കാണിച്ച സംഭവത്തിൽ വിശദീകരണം തേടും

മലപ്പുറം: തിരൂരിൽ നടന്ന എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ ബിഎല്‍ഒയ് ക്കെതിരെ നടപടി. സംഭവത്തിന് പിന്നാലെ തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒ വാസുദേവനെതിരെയാണ് ജില്ലാ ഭരണകൂടും നടപടിയെടുത്തത്. ഇയാളെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ജില്ലാ കളക്ടറുടേതാണ് നടപടി. സംഭവത്തിൽ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടപടിക്കാസ്പദമായ സംഭവം. മലപ്പുറം തിരൂരില്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയിരുന്നു വാസുദേവൻ. ഇയാൾ നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവൻ്റെ അശ്ലീല പ്രദര്‍ശനം. ഇതേത്തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

എസ് ഐ ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ഇയാൾ ഉടുമുണ്ട് പൊക്കി കാണിക്കുകയായിരുന്നു. പ്രായമുള്ള ആളുകളെ ഉൾപ്പടെ  പൊരിവെയിലത്ത് ക്യൂ നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാര്‍ ചോദ്യം ചെയ്​തതാണ് പ്രകോപനത്തിനിടയാക്കിയത്. വീട്ടില്‍ കൊണ്ടുവന്നു ചെയ്​തുകൂടെ എന്ന് നാട്ടുകാര്‍ ചെയ്​തപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനായിരുന്നു ബിഎല്‍ഒ വാസുദേവന്റെ മറുപടി. നാട്ടുകാര്‍ വീഡിയോ എടുക്കുന്നത് കണ്ടതോടെ വാസുദേവനും ഫോണ്‍ എടുത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്​തു. തുടര്‍ച്ചയായി പ്രകോപനം ഉണ്ടായതോടെയാണ് ബിഎല്‍എ എഴുന്നേറ്റുനിന്ന് ക്യാമറക്ക് നേരെ മുണ്ടുയര്‍ത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവൻ്റെ അശ്ലീല പ്രദര്‍ശനം
Previous Post Next Post