HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

എസ് ഐ ആർ; നിങ്ങൾക്ക് ഒരിടത്തു എന്യൂമറേഷൻ ഫോം ലഭിച്ചില്ല. ഇനി നിങ്ങൾ എന്ത്ചെ യ്യണം ???

എസ് ഐ ആർ;  നിങ്ങൾക്ക് ഒരിടത്തും
എന്യൂമറേഷൻ ഫോം ലഭിച്ചില്ല. ഇനി നിങ്ങൾ എന്ത്ചെ യ്യണം ???

2025 ലെ വോട്ടർപട്ടികയിൽ (പാർളമെൻ്റ് / നിയമസഭ വോട്ടർ പട്ടികയിൽ ) പേരുള്ള ആളുകൾക്കാണ് BLO മാർ SIR എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യുന്നത്. നിങ്ങൾക്ക് ഒരു സ്ഥലത്തും എന്യൂമറേഷൻ ഫോം ലഭിച്ചിട്ടില്ല എന്നതിനർത്ഥം നിങ്ങൾ ഒരിടത്തും 2025 ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് . ഇനി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് പുതിയ ഒരു വോട്ടറായി വോട്ടർ പട്ടികയിൽ പേര് ചേർക്കുക എന്നുള്ളതാണ്. ഇപ്പോൾ BLO മാർ മുഖാന്തിരം നൽകുന്ന SIR ഫോമുകളെല്ലാം പരിശോധിച്ച് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം മാത്രമേ ഇനി പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ നൽകാൻ സാധിക്കൂ. അതിനായി *Form 6 അപേക്ഷ ഓൺലൈനായി നൽകണം.* അപേക്ഷ നൽകുന്നതിനായി നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രത്തേയോ മറ്റ് ഡിജിറ്റൽ സേവാ കേന്ദ്രത്തേയോ സമീപിക്കാവുന്നതാണ്.. ഇങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോൾ ഇപ്പോൾ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് മാത്രമേ വോട്ട് ചേർക്കാൻ സാധിക്കൂ. അതിനായി *താഴെ പറയുന്ന രേഖകൾ ആവശ്യമാണ്...*

👉സ്ഥിരതാമസം തെളിയിക്കുന്ന രേഖ

റേഷൻ കാർഡ് / മാര്യേജ് സർട്ടിഫിക്കറ്റ് / റസിഡൻസ് സർട്ടിഫിക്കറ്റ്  എന്നിവയിൽ ഏതെങ്കിലും ഒന്ന്.

👉ജനന തിയ്യതി തെളിയിക്കുന്ന രേഖ

ബർത്ത് സർട്ടിഫിക്കറ്റ് ,സ്കൂൾ സർട്ടിഫിക്കറ്റ്,  SSLC , പാസ്പോർട്ട് , ഡ്രൈവിംഗ് ലൈസൻസ് , പാൻകാർഡ് etc ഇവയിൽ ഏതെങ്കിലും ഒന്ന്.

👉ഫോട്ടോ

👉ആധാർ കാർഡ് 

👉നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വീട്ടിലെയോ / തൊട്ടടുത്ത വീട്ടിലെയോ ഒരാളുടെ തിരിച്ചറിയൽ കാർഡ് നമ്പർ.

ഇങ്ങനെ നിങ്ങൾ സമർപ്പിക്കുന്ന Online അപേക്ഷ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ (ERO) ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർക്ക് പരിശോധനക്കായി അയക്കും. BLO ഫീൽഡ് തലത്തിൽ പരിശോധിച്ച് നിങ്ങളുടെ അപേക്ഷ Approve ചെയ്ത് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ കൂടി അംഗീകരിച്ചാൽ നിങ്ങൾക്കും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടാനാകും. അതോടൊപ്പം നിങ്ങളുടെ പുതിയ വിലാസത്തിലുള്ള ഐഡൻ്റിറ്റി കാർഡ്  കൂടി നിങ്ങൾക്ക് പോസ്റ്റലായി അയച്ച് തരികയും ചെയ്യും. SIR പ്രക്രിയയിൽ നിന്ന് പുറത്താകാതിരിക്കാൻ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*ഓർക്കുക : .* വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതും, നിങ്ങളുടെ ഐഡൻ്റിറ്റി കാർഡ് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വിലാസത്തിലേക്ക് മാറ്റേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്.

*സി പി അബ്ദുൽ നാഫിഹ്*
*ബൂത്ത് ലെവൽ ഓഫീസർ*
*ബൂത്ത് : 143*
*ആനക്കയം വില്ലേജ്*
Previous Post Next Post