HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇന്ന് രാവിലെ 9:30-ഓടെ മൂലെപ്പാടത്ത് വെച്ച് നടന്ന സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ ചാരു ഒറവോൺ ആണ് മരിച്ചത്.

ടാപ്പിങ് തൊഴിലാളിയായ ചാരു ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ഇന്നലെ മുതൽ, ഈ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ആശങ്ക വർധിക്കുന്നു

ഈ വർഷം സംസ്ഥാനത്ത് കാട്ടാനയാക്രമണത്തിൽ മരണപ്പെടുന്നവരുടെ എണ്ണം 26 ആയി. ഇതിൽ ആറുപേർ മരിച്ചത് മലപ്പുറം ജില്ലയിലെ നിലമ്പൂർ വനമേഖലയിൽ ആണെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. 

Previous Post Next Post