HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ആരോഗ്യം ആനന്ദം: കേരള സർക്കാരിന്റെ വൈബ് 4 വെൽനസ് ക്യാമ്പയിൻ സന്ദേശയാത്ര നാളെ മലപ്പുറം ജില്ലയിൽ

ആരോഗ്യം ആനന്ദം: കേരള സർക്കാരിന്റെ വൈബ് 4 വെൽനസ് ക്യാമ്പയിൻ സന്ദേശയാത്ര നാളെ മലപ്പുറം ജില്ലയിൽ 

മലപ്പുറം: ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുന്നതിനായി പൊതുജനങ്ങൾ ജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ച് ശരിയായ വ്യായാമം ശരിയായ ഭക്ഷണം ശരിയായ ഉറക്കം ലഹരി വർജ്ജനം മാനസിക ഉല്ലാസം തുടങ്ങിയവ ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ശീലവൽക്കരണം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ് നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയൊരു ക്യാമ്പയിൻ ആയ വൈബ് 4 വെൽനസ് ഹെൽത്തി ലൈഫ്‌ ക്യാമ്പയിൻ 2025 ഡിസംബർ 26ന് കാസർകോട് വസങ്കൊടിയിൽ തുടക്കം കുറിച്ചു. വൈബ് 4 വെൽനെസ്സ് ക്യാമ്പയ്‌നിൽ ആരോഗ്യകരമായ ഭക്ഷണം (Eat Well), പ്രായാനുസൃത വ്യായാമം (Act Well), കൃത്യമായ ഉറക്കം (Sleep Well), ആരോഗ്യ പരിപാലനം (Care Well) എന്നീ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയില് ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനായി സമഗ്ര ബോധവൽക്കരണ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നു.
മാറുന്ന ലോകത്ത് സൗകര്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് ആരോഗ്യപ്രശ്നങ്ങളും വർധിക്കുകയാണ്. “ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്" എന്ന സത്യം പലപ്പോഴും നാം മറന്നുപോകുന്നു. ആരോഗ്യവകുപ്പ് നടത്തിയ വാർഷികാരോഗ്യ പരിശോധനകളില് ജീവിതശൈലീ രോഗങ്ങളുടെ വലിയ വർധനവാണ് കാണുന്നത്. "വർധിച്ചുവരുന്ന ജീവിതശൈലി രോഗാതുരത കുറയ്ക്കുക' എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ വൈബ് 4 വെൽനെസ്സ് ക്യാമ്പയിന് പരിപാടി നടപ്പിലാക്കുന്നത്.
പ്രായം, ലിംഗം, സാമ്പത്തികനില എന്നിവയെ പരിഗണിക്കാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ക്യാമ്പയിനിൻ്റെ ലക്ഷ്യം. കുട്ടികൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ, മുതിർന്നവര് തുടങ്ങി വിവിധ വിഭാഗം ജനങ്ങളെയും ഫുഡ് വ്ളോഗർമാര്, ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണ വിതരണക്കാർ എന്നിവരെയും ഹോട്ടലുകൾ, ഫിറ്റ്നസ് ക്ലബ്ബുകൾ, മറ്റ് കലാകായിക ക്ലബ്ബുകൾ എന്നിവയെയും ലക്ഷ്യമിട്ട് വിവിധ ബോധവൽക്കരണ പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്, ആയുഷ്, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, കായികം, യുവജനക്ഷേമം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് ഈ ക്യാമ്പയിൻ നടത്തുക.
ഡിസംബർ 28ന് രാവിലെ 7 മണിക്ക് ജില്ലയിൽ പ്രവേശിക്കുന്ന ക്യാമ്പയിൻ സന്ദേശയാത്ര കോട്ടക്കൽ വിഎസ് വാരിയർ ആയുർവേദ കോളേജിൽ ബഹു കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ ശ്രീ കെ.പി.എ മജീദ് അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് ശേഷം യോഗ പരിശീലനം, BLS ട്രെയിനിംഗ് (ജീവൻ രക്ഷാ പരിശീലനം) തുടങ്ങിയവ കോട്ടക്കലിൽ വച്ച് നടക്കുന്നതാണ്. അതോടൊപ്പം തന്നെ മലപ്പുറം ജില്ലയിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൈക്കിൾ റാലി, സംസ്ഥാന യാത്രയോടൊപ്പം പ്രത്യേകം തയ്യാറാക്കിയ KSRTC IEC വാഹനം കോട്ടക്കലിൽ നിന്നും ആരംഭിച്ച്, പുത്തനത്താണി പട്ടർനടക്കാവ് തിരുനാവായ വഴി കുറ്റിപ്പുറത്ത് എത്തിച്ചേരും. കോട്ടക്കൽ കുറ്റിപ്പുറം എന്നീ സ്ഥലങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുടെ കളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടികളും കലാ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
കുറ്റിപ്പുറത്ത് സമാപന ചടങ്ങ് ബഹു. കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ ശ്രീ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ സംബന്ധിക്കും. ഈ മഹത്തായ ആരോഗ്യപരിപാടി വിജയപ്രദമാക്കുന്നതിന് പൊതുജനങ്ങളോടും മാധ്യമ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
 * ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), മലപ്പുറം - ഡോ. ഷിബുലാൽ. എ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ്
 * ഡോ. അനൂപ്. ടി. എൻ., ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം
 * ഡോ. ഫിറോസ് ഖാൻ. വി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ
 * ഡോ. പ്രവീണ. കെ. കെ, ആർദ്രം നോഡൽ ഓഫീസർ
 * ശ്രീ. കെ. പി. സാദിഖ് അലി, ജില്ലാ മാസ് മീഡിയ ഓഫീസർ

Previous Post Next Post