മലപ്പുറം: സമൂഹപരിവർത്തനത്തിനുള്ള വിപ്ലകരമായ ഇടപെടൽ നടത്തിയിട്ടുള്ള വിദ്യാർത്ഥികളിൽനിന്നുതന്നെ എച്ച്.ഐ.വി അണുബാധക്കെതിരെ ജനകീയ പ്രതിരോധത്തിനുള്ള മുന്നേറ്റം ഉണ്ടാകണമെന്ന് സബ് കളക്ടർ ദിലീപ് കൈനിക്കര.
ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലെ പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി കെ ജയന്തി അധ്യക്ഷയായി.
പ്രിൻസിപ്പാൾ ഡോ റഹ്മത്തുന്നീസ സന്ദേശം കൈമാറി. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ കെ. എം നൂന മർജ്ജ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി എൻ അനൂപ് പ്രതിജ്ഞാ ചൊല്ലികൊടുത്തു. ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി, പഞ്ചായത്ത് സെക്രട്ടറി ടി അബ്ദു സലീം, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഡി എസ് വിജയകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ പി.യു സനീഷ്, കമ്മ്യൂണിറ്റി സർവൈവർ കോർഡിനേറ്റർ വി കെ ഷെരീഫ്, റെഡ്ക്രോസ് ചെയർമാൻ എം വി വാസുണ്ണി, എൻ സി ഷാഹില, കെ എം അഭിജിത്ത്, പി കെ ജീജ, രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ സന്ദേശറാലിയിൽ എൻ.എസ്.എസ് വളണ്ടിയർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പൊതുസമ്മേളനം റെഡ് റിബ്ബൺ ക്യാമ്പയിൻ, ബലൂൺ പറത്തൽ, ബോധവൽക്കരണ ക്ലാസ്സ്, കാന്റിൽ ലൈറ്റ് ക്യാമ്പയിൻ, കളർ ഹാൻസ് ക്യാമ്പയിൻ, പോസ്റ്റർ രചനാ മത്സരം, ബാന്റ് മേളം എന്നിവയും നടത്തി.
പോസ്റ്റർ രചനാ മത്സരവിജയികൾക്ക് സബ് കളക്ടർ ക്യാഷ് പ്രൈസ് നൽകി. എൻ.എസ്.എസ് വളണ്ടിയർമാരുടെ ഫ്ലാഷ് മോബും, കുറ്റിപ്പുറം ടൗണിൽ അരങ്ങേറി.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)